ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.

കഴിഞ്ഞ സെപ്റ്റംബറിൽ ഗോവിന്ദ് കർജോളിന് കോവിഡ് ബാധിച്ചിരുന്നു. കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ശേഷമാണ് ഇപ്പോൾ വീണ്ടും രോഗം ബാധിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ചെറിയ രോഗലക്ഷണം മാത്രമേയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചു.