മുംബൈ: ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെതുടർന്ന് അദ്ദേഹത്തെ നാഗ്പുരിലെ കിങ്‌സ്‌വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ രോഗലക്ഷണങ്ങൾ അദ്ദേഹത്തിനില്ലെന്ന് ആർ.എസ്.എസ്. അറിയിച്ചു. സാധാരണ പരിശോധനയാണ് നടക്കുന്നതെന്നും സംഘടന ട്വീറ്റ് ചെയ്തു. മാർച്ച് ഏഴിന് മോഹൻ ഭാഗവത് കോവിഡ് വാക്സിന്റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ചിരുന്നു.