കൊൽക്കത്ത: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ തൃണമൂൽ വക്താവും ജനറൽ സെക്രട്ടറിയുമായ കുനാൽ ഘോഷിന് ജാമ്യം ലഭിച്ചു. ഇ.ഡി.യ്ക്കായുള്ള പ്രത്യേക കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെയാണ് കോടതി ജാമ്യമനുവദിച്ചത്.

കുനാൽ ഘോഷ് പ്രബലനായ വ്യക്തിയാണെന്നും കേസിനെ സ്വാധീനിക്കുമെന്നും ഇ.ഡി.യുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ജാമ്യം തടയാനായില്ല. 20,000 രൂപയുടെ ബോണ്ടിൽ ജാമ്യമനുവദിച്ച കോടതി കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും ആവശ്യമുള്ളപ്പോൾ ഹാജരാകണമെന്നും ഘോഷിനോട് നിർദേശിച്ചു.