ന്യൂഡൽഹി: വരുമാനക്കമ്മി നികത്തുന്നതിനുള്ള സാമ്പത്തികസഹായത്തിന്റെ ആറാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ ധനമന്ത്രാലയം 17 സംസ്ഥാനങ്ങൾക്ക് അനുവദിച്ചു.

ഇതിൽ 1658 കോടി രൂപ കേരളത്തിനു ലഭിക്കും. 2021-22 സാമ്പത്തികവർഷം ഈ സംസ്ഥാനങ്ങൾക്ക് ആകെ 1,18,452 കോടി രൂപയാണ് 15-ാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തത്. ഇതിൽ 59,226 കോടി രൂപ ഇതിനകം കൈമാറി.