ന്യൂഡൽഹി: വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 43,263 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 338 പേർ മരിച്ചു. പുതിയ രോഗബാധിതരിൽ പകുതിയിലേറെയും കേരളത്തിലാണ്.

പ്രതിദിന പോസിറ്റിവിറ്റിനിരക്ക് 2.38 ശതമാനം. 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിൽ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,31,39,981 ആയി. 3,93,614 പേർ ചികിത്സയിലുണ്ട്.