ന്യൂഡൽഹി: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ വിയോഗം ദേശീയരാഷ്ട്രീയത്തിനും ദളിത് ബഹുജന മുന്നേറ്റങ്ങൾക്കും വലിയ നഷ്ടമാണെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ്‌വിപ്പ് കൊടിക്കുന്നിൽ സുരേഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. വി.പി. സിങ് മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരിക്കേ പാസ്വാൻ നടത്തിയ നിർണായക ഇടപെടലുകൾകൂടിയാണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് ശുപാർശ നടപ്പാക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.