ജയ്‌പുർ: എം.പി.യോ എം.എൽ.‌എ.യോ സർക്കാർ ഓഫീസുകളിലെത്തിയാൽ ഉദ്യോഗസ്ഥർ എഴുന്നേറ്റു നിൽക്കണമെന്ന് രാജസ്ഥാനിൽ സർക്കാർ നിർദേശം. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് എല്ലാ വകുപ്പുകൾക്കും നൽകി.

എം.പി.യും എം.എൽ.എ.യും വരുമ്പോൾ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്യണം. പോകുമ്പോഴും എഴുന്നേറ്റുനിന്ന് ആദരവുകാട്ടണം. കൂടാതെ ഇവർ അയക്കുന്ന കത്തുകൾ ലഭിച്ചാൽ അക്കാര്യം അറിയിക്കണം. ആവശ്യപ്പെടുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കാനുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സെപ്റ്റംബർ 23-ലെ ഉത്തരവിൽ പറയുന്നു.