ന്യൂഡൽഹി: 160-ാം ജന്മവാർഷികദിനമായ ഞായറാഴ്ച രവീന്ദ്രനാഥടാഗോറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ജന്മവാർഷികത്തിൽ ടാഗോറിനെ പ്രണമിക്കുന്നു. ടാഗോറിന്റെ ശ്രേഷ്ഠമായ ആശയങ്ങൾ അദ്ദേഹം സ്വപ്നംകണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ശക്തിയും പ്രചോദനവും നൽകട്ടെ’യെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പി. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയും ടാഗോറിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. ‘‘ഇന്ത്യകണ്ട ഏറ്റവും മഹാനായ ചിന്തകരിലൊരാളാണ് ടാഗോർ. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള ബംഗാൾ കെട്ടിപ്പടുക്കാൻ ആവശ്യമായതെല്ലാം ബി.ജെ.പി. ചെയ്യുമെന്നും നഡ്ഡ പറഞ്ഞു.