ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐ.യ്ക്ക് അധികാരമില്ലെന്നുകാട്ടി മുംബൈ പോലീസ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

നടി റിയ ചക്രവർത്തിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ പട്‌നയിൽ രജിസ്റ്റർചെയ്ത എഫ്.ഐ.ആറും തുടർന്ന് കേസ് സി.ബി.ഐ.യ്ക്കുവിട്ടതും ചോദ്യംചെയ്താണ് സത്യവാങ്മൂലം നൽകിയത്.

സി.ബി.ഐ. കേസ് രജിസ്റ്റർചെയ്യാനോ അന്വേഷണം നടത്താനോ പാടില്ലായിരുന്നു. സുപ്രീംകോടതിയിലെ നടപടിക്രമങ്ങളിൽ തീരുമാനം വരുന്നതുവരെ സി.ബി.ഐ. കാത്തിരിക്കേണ്ടതാണ് -മുംബൈ പോലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.