ബെംഗളൂരു: കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ചതിനുശേഷം വിവിധ ജില്ലകളിലെ ആശുപത്രികൾ സന്ദർശിച്ചിരുന്നെന്നും താനുമായി സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ പോകണമെന്നും മന്ത്രി അഭ്യർഥിച്ചു. കോവിഡ് ബാധിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും ചികിത്സയിൽ കഴിയുന്ന മണിപ്പാൽ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ശ്രീരാമുലു സംസാരിച്ചിരുന്നു. കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് ശ്രീരാമുലു.