മുംബൈ: ശ്വാസതടസ്സത്തെ തുടർന്ന് സിനിമാ താരം സഞ്ജയ് ദത്തിനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിശോധനയിൽ കോവിഡ് ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ഇക്കാര്യം പിന്നീട് ദത്ത് തന്നെ ട്വിറ്ററിലൂടെ തന്റെ ആരാധകരെ അറിയിച്ചു.

‘ഞാൻ സുഖമായിട്ടിരിക്കുന്നു. എന്റെ കോവിഡ് പരിശോധന നെഗറ്റീവ് ആണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണിപ്പോൾ. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തിരികെ വീട്ടിലെത്താമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രാർഥനയ്ക്കും ആശംസകൾക്കും നന്ദി’- ദത്ത് ട്വിറ്ററിൽ കുറിച്ചു.

ദത്ത് സുഖമായിരിക്കുന്നെന്നും ചില പരിശോധനകൾകൂടി നടത്താനുണ്ടെന്നും അത് കഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങാമെന്നും പിന്നീട് നടന്റെ ബന്ധുക്കൾ അറിയിച്ചു. ദത്തിന്റെ ഭാര്യ മാന്യതയും മക്കളും ദുബായിലാണുള്ളത്. രാജ്യം അടച്ചിടുന്നതിനുമുമ്പ് പോയതാണവർ. പിന്നീട് തിരികെവരാൻ കഴിഞ്ഞിട്ടില്ല.