ജമ്മു: ജമ്മുകശ്മീരിൽ ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയോടു ചേർന്ന പൂഞ്ച് ജില്ലയിലെ കൃഷ്ണഗഡി സെക്ടർ വഴി നഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. രണ്ടു ഭീകരർക്ക് ഗുരുതരമായി പരിക്കേറ്റു.

ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ സേന സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം അവിടെനിന്ന് വലിച്ചു നീക്കിയിരുന്നുവെന്ന് ജമ്മുവിലെ സൈനിക വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. ഇവിടെനിന്ന് എ.കെ.47 തോക്കും രണ്ട് തിരക്കൂടും കുറച്ച് ഭക്ഷണവസ്തുക്കളും കണ്ടെത്തി. കണ്ടെത്തിയ ഭക്ഷണപ്പൊതികളിലും മറ്റുചില സാധനങ്ങളിലുംനിന്ന് പാകിസ്താന്റെ പങ്ക് വ്യക്തമായെന്നും സേനാവക്താവ് പറഞ്ഞു.