ന്യൂഡൽഹി: കോവിഡ് പ്രതിരോധശേഷിയുണ്ടെന്ന്‌ അവകാശപ്പെട്ട്‌ പപ്പടം പുറത്തിറക്കിയ കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാളിന് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ശ്വാസംമുട്ടലിനെത്തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ നില തൃപ്തികരമാണ്.

കോവിഡിനെ അതിജീവിക്കാൻ സഹായിക്കുന്ന ആന്റിബോഡികളുണ്ടാക്കാനും പ്രതിരോധശേഷി കൂട്ടാനും ‘ഭാഭിജി’ പപ്പടത്തിനു കഴിയുമെന്നു അർജുൻ റാം പറയുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.