ബെംഗളൂരു: നിയുക്ത യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിക്കാൻ പോകുന്ന കൊറോണ കർമസമിതിയിൽ ഇന്ത്യൻ വംശജനായ ഡോ. വിവേക് മൂർത്തി സഹാധ്യക്ഷനായേക്കും.

പ്രചാരണകാലയളവിൽ പൊതുജനാരോഗ്യ, കൊറോണ വിഷയങ്ങളിൽ ബൈഡന്റെ ഉപദേശകരിൽ ഒരാളായിരുന്നു മൂർത്തി. കർണാടകത്തിൽ കുടുംബവേരുകളുള്ള 43-കാരനായ ഡോ. വിവേക് മൂർത്തിയെ 2014-ൽ യു.എസിലെ 19-ാമത് സർജൻ ജനറലായി അന്ന് പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ നിയമിച്ചിരുന്നു. 37-ാം വയസ്സിൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഇദ്ദേഹം. പിന്നീട് ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയപ്പോൾ സ്ഥാനം ഒഴിയേണ്ടിവന്നു.