ശ്രീനഗർ: ജമ്മുകശ്മീരിലെ ആശുപത്രികളിലെ കോവിഡ് ചികിത്സാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള എം.പി. ഫണ്ടിൽനിന്ന് 1.4 കോടി രൂപ നൽകി. ശ്രീനഗർ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമാണ് ഫാറൂഖ്. തന്റെ മണ്ഡലത്തിൽപ്പെടുന്ന ശ്രീനഗർ, ബഡ്ഗാം, ഗന്ദേർബാൽ ജില്ലകളിലെ ആശുപത്രിസൗകര്യം മെച്ചപ്പെടുത്താൻ ഈ പണം വിനിയോഗിക്കണമെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഐജാസ് ആസാദിന് അദ്ദേഹം കത്തെഴുതി.