ന്യൂഡൽഹി: വ്യോമസേനയുടെ 42 വിമാനം കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എയർ വൈസ് മാർഷൽ എം. റാനഡെ പറഞ്ഞു. വിദേശത്തുനിന്ന് ഓക്സിജൻ കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ളവ എത്തിക്കാനും അവ വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യാനും ഇവ ഉപയോഗിക്കുന്നു. ഇതുവരെ വിവിധ രാജ്യങ്ങളിൽനിന്നായി 75 ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.