ഭോപാൽ: മതപരിവർത്തനം നടത്തുന്നതിനെതിരേയുള്ള ബിൽ മധ്യപ്രദേശ് നിയമസഭ പാസാക്കി. വിവാഹത്തിലൂടെയോ വഞ്ചനയിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ മതപരിവർത്തനം നടത്തുന്നത് തടയുന്ന ബില്ല് തിങ്കളാഴ്ച ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ഇതുപ്രകാരം, കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് പരമാവധി പത്തുവർഷംവരെ തടവ് ശിക്ഷ ലഭിക്കും.

മധ്യപ്രദേശ് സർക്കാർ ഇതു സംബന്ധിച്ച് നേരത്തേ ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിനു പകരമായാണ് നിയമം. ഓർഡിനനൻസ് ഇറക്കി ഒരുമാസത്തിനുള്ളിൽ 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്.