ന്യൂഡൽഹി: ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 8439 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 195 പേർ മരിച്ചു. 93,733 പേർ ചികിത്സയിലുണ്ട്. 0.70 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. 98.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 129.54 കോടി ഡോസ് വാക്സിൻ രാജ്യത്ത് ഇതുവരെ വിതരണംചെയ്തു.