ബെംഗളൂരു: തുമകൂരുവിൽ ബി.ജെ.പി. പ്രവർത്തകനെ ഒരുസംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തി. പാവഗഡ അപ്പാജിഹള്ളി സ്വദേശിയും രെയ്ത്ത യുവമോർച്ച എക്സിക്യുട്ടീവ് അംഗവുമായ പ്രസന്ന കുമാർ (46) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന പ്രസന്ന കുമാറിനെ പാവഗഡ ബി.കെ. ഹള്ളി ക്രോസിൽ ഒരുസംഘമാളുകൾ തടഞ്ഞുനിർത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. വെള്ളിയാഴ്ച നടക്കുന്ന നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിനായി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു പ്രസന്ന കുമാർ. തുമകൂരു എസ്.പി. രാഹുൽ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.