ന്യൂഡൽഹി: വ്യക്തികളുടെ ആദായനികുതി സൈറ്റിൽ അനധികൃത ഇടപെടലിനു സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ആദായനികുതിവകുപ്പ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക അടച്ചിടലിനെത്തുടർന്ന് ഓൺലൈൻ ഇടപാടുകൾ വർധിച്ചതിനാലാണ് മുന്നറിയിപ്പ്.

അങ്ങനെയെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന്റെ സൈബർ കുറ്റകൃത്യവിഭാഗത്തിൽ അറിയിക്കണം. ഓൺലൈനായി https://cybercrime.gov.in/ എന്ന വെബ്സൈറ്റുമുഖേനയും പരാതിനൽകാം. തട്ടിപ്പിനിരയാകാതിരിക്കാൻ ലോഗിൻ ഐഡിയും മറ്റു സ്വകാര്യവിവരങ്ങളും ആരുമായും പങ്കുവെക്കരുതെന്നും ആദായനികുതിവകുപ്പ് അഭ്യർഥിച്ചു.