ന്യൂഡൽഹി: മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് മാറ്റിവെക്കണമെന്നും വിദ്യാർഥികൾക്ക് ന്യായമായ അവസരം നൽകണമെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. വിദ്യാർഥികളുടെ വിഷമത്തിൽ കേന്ദ്രസർക്കാർ അന്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറ്റപ്പെടുത്തി.

നീറ്റ് മാറ്റിവെക്കണമെന്ന വിദ്യാർഥികളുടെ ഹർജി, ക്രമീകരണങ്ങളെല്ലാം പൂർത്തിയായഘട്ടത്തിൽ പരീക്ഷാകാര്യത്തിൽ ഇടപെടുന്നത് ഉചിതമല്ലെന്നുകാട്ടി കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു.