ന്യൂഡൽഹി: കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്‌ സംസ്ഥാനങ്ങൾക്ക് ഐ.എസ്.ആർ.ഒ.യുടെ വക ദ്രവീകരിച്ച ഒക്സിജൻ. തമിഴ്‌നാടിനും കേരളത്തിനും ദിവസേന 9.5 ടൺ ലിക്വിഡ് ഓക്സിജൻ നൽകുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ ഇതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പേഴ്‌സണൽകാര്യ മന്ത്രി ജിതേന്ദ്ര സിങ്ങിനെ അറിയിച്ചു.

ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്‌ എന്നിവിടങ്ങളിലേക്കുള്ള ഓക്സിജൻ വിതരണവും കൂട്ടിയിട്ടുണ്ട്. ഐ.എസ്.ആർ.ഒയുടെ പ്രൊപ്പൽഷൻ കോംപ്ലക്സിൽനിന്ന് ഇതിനകം 87 ടൺ ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിച്ച് കേരളത്തിനും തമിഴ്‌നാടിനും നൽകിയിട്ടുണ്ട്. ആന്ധ്രപ്രദേശിന് 12 ടൺ നൽകി. കേരളത്തിനും ആന്ധ്രപ്രദേശിനും ഓക്സിജൻ സിലിൻഡറുകളും ബഹിരാകാശവകുപ്പ് എത്തിക്കുന്നുണ്ട്.