മുംബൈ: കോക്സ് ആൻഡ് കിങ്സ് വായ്പാ തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ യെസ് ബാങ്ക് സഹസ്ഥാപകനും മുൻ സി.ഇ.ഒ.യുമായ റാണ കപൂറിന് ജാമ്യം. മുംബൈയിലെ പ്രത്യേക വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, യെസ് ബാങ്ക് - ഡി.എച്ച്.എഫ്.എൽ. എന്നിവയുമായി ബന്ധപ്പെട്ട സി.ബി.ഐ. - ഇ.ഡി. കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല. ജാമ്യത്തുകയായി ഒരുലക്ഷം രൂപ കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.