മുംബൈ: തെലുഗു കവിയും സാമൂഹികപ്രവർത്തകനുമായ വരവരറാവു ശനിയാഴ്ച രാത്രി ആശുപത്രിവിട്ടു. ഭീമ കൊറെഗാവ് കേസിൽ കുറ്റാരോപിതനായ അദ്ദേഹത്തിന് ബോംബെ ഹൈക്കോടതി ഫെബ്രുവരി 22-ന് ആറുമാസം ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുംചെയ്തു.