ജബൽപുർ: കേസുകൾ വേഗം തീർപ്പാക്കുന്നതിന് ജില്ലാ കോടതികളിലെ ജഡ്ജിമാർക്കൊപ്പം അർധ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസ്ഥാനങ്ങളിലെ ജുഡീഷ്യൽ അക്കാദമികളോടാവശ്യപ്പെട്ടു.

മധ്യപ്രദേശിൽനടന്ന ദ്വിദിന ഓൾ ഇന്ത്യ സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമി ഡയറക്ടർമാരുടെ വിടവാങ്ങൽ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതി നടപടികൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നിയമ നടപടികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് അക്കാദമികൾ അവർക്ക് നിയമപരമായ അറിവും വിവരങ്ങളും കൈമാറ്റം ചെയ്യുന്നതിന് സ്ഥിരം വേദിയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.