കൊഹിമ: സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കരസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം (അഫ്സ്‌പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാഗാലാൻഡ് സർക്കാർ കേന്ദ്രസർക്കാരിനു കത്തെഴുതും. എൻ.എസ്.സി.എൻ. (കെ-വൈ.എ.) തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച് 14 ഗ്രാമീണരെ സൈന്യം വെടിവെച്ചുകൊന്ന സാഹചര്യത്തിലാണിത്.

കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വാർഷിക വിനോദസഞ്ചാര ആഘോഷമായ ഹോൺബിൽ ഉത്സവം ഉപേക്ഷിക്കാനും മുഖ്യമന്ത്രി നൈഫു റിയോയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ചചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന 10 ദിവസത്തെ ഹോൺബിൽ ഉത്സവം ഡിസംബർ ഒന്നിനാണ് തുടങ്ങിയത്.