ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയുടെ സഹായിയും കൊലക്കേസ് പ്രതിയുമായ ഉത്തർപ്രദേശ് സ്വദേശി ഖുറേഷി വർഷങ്ങൾക്കുശേഷം അറസ്റ്റിലായി. 2007-ൽ ശബ്നം ഡെവലപ്പേഴ്‌സിലെ രണ്ടുജീവനക്കാരെ വെടിവെച്ചുകൊന്ന കേസിൽ അറസ്റ്റിലായ ഖുറേഷി പിന്നീട് ജയിൽ ചാടി. തുടർന്ന് ഒളിവിൽക്കഴിഞ്ഞിരുന്ന ഖുറേഷിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാണ്ഡ്യയിൽനിന്നാണ് പോലീസ് പിടികൂടുന്നത്.

ഈകേസിൽ രവി പൂജാരിക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സെനഗലിൽ അറസ്റ്റിലായ രവി പൂജാരി ബെംഗളൂരു പോലീസിന്റെ കസ്റ്റഡിയിലാണ്.