ന്യൂഡൽഹി: ചൈനീസ് സർക്കാരുമായി കരാറുണ്ടാക്കിയോ എന്ന് കോൺഗ്രസ് വിശദീകരിക്കണമെന്ന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ ആവശ്യപ്പെട്ടു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി ഉന്നതതല വിവരങ്ങൾ കൈമാറാൻ യു.പി.എ. ഭരണകാലത്തുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തിലാണു പ്രതികരണം.

ഹർജി തള്ളിക്കളഞ്ഞെങ്കിലും സുപ്രീംകോടതി ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും അതേക്കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു.