ശ്രീനഗർ: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ അന്തരീക്ഷതാപനില 6.9 ഡിഗ്രി സെൽഷ്യസ് വർധിച്ചേക്കുമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനംമൂലമാണിത്. ജൂലായ് 29-ന് പുറത്തിറങ്ങിയ ക്ലൈമാറ്റിക് ചേഞ്ച് മാഗസിനിലാണ് വിവരമുള്ളത്.

ഹിമാലയൻമേഖലയിലെ ഹിമപാളികളുടെ 85 ശതമാനവും ഉരുകുമെന്നും പഠനത്തിൽ പറയുന്നു. കശ്മീർ, ലഡാക്ക്, ഗിൽഗിത് ബാൾട്ടിസ്താൻ, അക്സായ് ചിൻ തുടങ്ങിയ മേഖലകളിലുമായാണ് പഠനം നടത്തിയതെന്ന് കശ്മീർ സർവകലാശാലയിലെ ഗവേഷണവിഭാഗം ഡീൻ പ്രൊഫസർ ഷാകിർ അഹമ്മദ് റോംഷൂ പറഞ്ഞു.

കാർബൺ ബഹിർഗമനം നിലവിലെ അളവിൽ തുടർന്നാൽ 2100-ഓടെ ആഗോളശരാശരി താപനില അഞ്ചു ശതമാനത്തോളവും ഇന്ത്യയിൽ 4.4 ശതമാനത്തോളവും വർധിച്ചേക്കുമെന്നും റോംഷൂ പറഞ്ഞു.