ന്യൂഡൽഹി: പ്രകൃതിദുരന്തം നേരിടാൻ സംസ്ഥാനത്തിന് ആവശ്യമായ എല്ലാം സഹായങ്ങളും കേന്ദ്രം നൽകുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും കേരളത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സേവനം നൽകും.

ഇക്കാര്യത്തിനായി വെള്ളിയാഴ്ച രാവിലെ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരുമായി ചർച്ച നടത്തി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുമായും ചർച്ച ചെയ്തിരുന്നുവെന്ന് മന്ത്രി അറിയിച്ചു.