ന്യൂഡൽഹി: ഇടുക്കിയിലെ പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അടിയന്തര സഹായധനമായി രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ഇടുക്കിയിലെ ദുരന്തം അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.