ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തെക്കുറിച്ച് പരിശോധനനടത്തണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കനത്ത പരാജയമുണ്ടായ സാഹചര്യം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ പുനഃസംഘടനവേണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞില്ല. അസമിലും കേരളത്തിലും പരാജയപ്പെട്ടു. ബംഗാളിൽ ഒരു സീറ്റുപോലും നേടാൻ കഴിഞ്ഞില്ല. ഈ പരാജയം പരിശോധിക്കണമെന്ന് സിബൽ ആവശ്യപ്പെട്ടു. എന്നാൽ, പാർട്ടിക്കുണ്ടായ തിരിച്ചടിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയില്ല. യുക്തമായ സമയത്ത് പറയുമെന്നും സിബൽ പറഞ്ഞു. എല്ലാവരും ഒരുമിച്ചുനിന്ന് മനുഷ്യജീവിതം രക്ഷിക്കേണ്ട സമയമാണിപ്പോഴെന്ന് അദ്ദേഹം പറഞ്ഞു.