ഇന്ദോർ: മധ്യപ്രദേശിലെ ജാബുവ രൂപത ബിഷപ്പ് ബേസിൽ ഭൂരിയ(65) കോവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ദോർ രൂപതയുടെ സെയ്ന്റ് ഫ്രാൻസിസ് ആശുപത്രിയിൽ ഒരുമാസമായി ചികിത്സയിലായിരുന്നു. ജാബുവയിലെ ആദിവാസിസമൂഹത്തിൽനിന്നുള്ള ആദ്യ ബിഷപ്പാണ്.

2015 ജൂലായ് 18-നാണ് ഭൂരിയയെ ജാബുവ രൂപതാധ്യക്ഷനായി ഫ്രാൻസിസ് മാർപ്പാപ്പ നിയമിക്കുന്നത്. രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും സൊസൈറ്റി ഓഫ് ഡിവൈൻ വേർഡ് പ്രൊവിൻഷ്യൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.