ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 8,306 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 211 പേർ മരിച്ചു. 98,416 പേരാണ് ചികിത്സയിൽ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.94 ശതമാനം. 98.35 ശതമാനമാണ് രോഗമുക്തി നിരക്ക്. 139 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.