ലഖ്നൗ: മറ്റു പിന്നാക്കവിഭാഗക്കാർക്കുള്ള സെൻസസ് നടത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ കേന്ദ്രത്തെ പാർലമെന്റിനകത്തും പുറത്തും പിന്തുണയ്ക്കുമെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി.

ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് മായാവതിയുടെ പ്രതികരണം. എസ്‌.സി., എസ്.ടി. വിഭാഗങ്ങൾക്കുമാത്രമായാണ് സെൻസസ് നടത്താൻ കേന്ദ്രം തീരുമാനിച്ചത്.