ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ അഞ്ച് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. ജസ്റ്റിസുമാരായ സി.എസ്. ഡയസ്, പി.വി. കുഞ്ഞികൃഷ്ണൻ, ടി.ആർ. രവി, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ.

കൂടാതെ, ബോംബെ ഹൈക്കോടതിയിലെ പത്ത്‌ അഡീഷണൽ ജഡ്ജിമാരെയും ചത്തീസ്ഗഢ് ഹൈക്കോടതിയിലെ ഒരു അഡീഷണൽ ജഡ്ജിയെയും സ്ഥിരപ്പെടുത്താനും ശുപാർശ ചെയ്തു.