ന്യൂഡൽഹി: ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 42,766 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 308 പേർ മരിച്ചു. 4,10,048 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 3,29,88,673 ആയി. 4,40,533 പേർ മരിച്ചു. പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 2.45 ശതമാനവും രോഗമുക്തിനിരക്ക് 97.42 ശതമാനവുമാണ്.