ന്യൂഡൽഹി: കർഷകസമരക്കാരുമായി വീണ്ടും ചർച്ച തുടങ്ങണമെന്ന് ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി. എം.പി. വരുൺ ഗാന്ധി ആവശ്യപ്പെട്ടു. മുസഫർനഗറിൽ നടന്ന കിസാൻ മഹാപഞ്ചായത്തിന്റെ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചാണ് വരുണിൻറെ ആവശ്യം.

ലക്ഷക്കണക്കിനുപേർ പ്രക്ഷോഭത്തിൽ പങ്കെടുത്തു. നമ്മുടെ രക്തവും ജീവനുമാണവർ. അവരോട് ബഹുമാന്യമായ രീതിയിൽ ചർച്ച പുനരാരംഭിക്കണം. അവരുടെ വേദന മനസ്സിലാക്കണം. അവരുടെ കാഴ്ചപ്പാടുകളിലൂന്നി പൊതുധാരണയിലെത്താൻ ഒന്നിച്ചു പ്രവർത്തിക്കണമെന്നും വരുൺ ആവശ്യപ്പെട്ടു.