ചെന്നൈ: ചെന്നൈ ചായക്കട ഉടമസ്ഥ സംഘം മുൻ പ്രസിഡന്റ് കെ.കെ. ബാലൻ(83) തിരുവൊട്ടിയൂരിലെ വസതിയിൽ അന്തരിച്ചു. ചായക്കട ഉടമസ്ഥ സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. ദീർഘകാലം സംഘത്തിന്റെ പ്രവർത്തനത്തിൽ സജീവമായിരുന്നു.

മാഹി ഒളവിലം തുണ്ടിയിൽ കുടുംബാംഗമാണ്. ഭാര്യ: കനക. മക്കൾ: സുധീർ, ശാന്തി, അജിത, സജിനി, സുജാത. മരുമക്കൾ: ലിഷ, കെ. രവി, രാധാകൃഷ്ണൻ, വി. രവി.