ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും നടക്കാനിരുന്ന ഉപതിരഞ്ഞൈടുപ്പുകൾ കോവിഡ് വ്യാപനംമൂലം മാറ്റിവെക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. സാഹചര്യങ്ങൾ മാറുമ്പോൾ അത് നടത്തുമെന്ന് കമ്മിഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാണ, രാജസ്ഥാൻ, കർണാടകം, മേഘാലയ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്.