ന്യൂഡൽഹി: മാനവികതയും കരുണയും ജീവിത ദർശനമാക്കിയ വലിയ ഇടയനായിരുന്നു മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിശ്വാസികളോടും പൊതുജനങ്ങളോടും സരസമായി സംവദിക്കാനുള്ള കഴിവ് അദ്ദേഹത്തെ ആത്മീയാചാര്യന്മാരിൽനിന്ന് വേറിട്ടു നിർത്തി. ഇന്ത്യയിലെ ക്രൈസ്തവസഭകളിൽ ഏറ്റവും കൂടുതൽകാലം ബിഷപ്പായി സേവനമനുഷ്ഠിച്ച മാർ ക്രിസോസ്റ്റത്തിന്റെ വേർപാട് കേരളത്തിന്റെ മത-ആത്മീയ രംഗത്തിന് തീരാനഷ്ടമാണ് -മുരളീധരൻ പറഞ്ഞു.