ന്യൂഡൽഹി: രാജ്യത്ത് 50 ശതമാനത്തിലേറെപ്പേരും രണ്ടുഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ‘ഇന്ത്യയ്ക്ക് അഭിനന്ദനം. 50 ശതമാനം പേരും പൂർണമായി വാക്സിനേറ്റ് ചെയ്തതിന്റെ അഭിമാന മുഹൂർത്തം. കോവിഡിനെതിരേയുള്ള യുദ്ധം ഒരുമിച്ച് ജയിക്കാം’ മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇതുവരെ 127.61 കോടി പേർ വാക്സിനെടുത്തു. ഒറ്റ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 84.8 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,04,18,707 പേർ വാക്സിനേഷന് വിധേയരായി.