ന്യൂഡൽഹി: കോവിഡ് രോഗികൾക്ക് ഹോമിയോ ചികിത്സ നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഗുരുതരമല്ലാത്ത രോഗമുള്ളവരെ ചികിത്സിക്കാനും ഗുരുതര രോഗികൾക്ക് അലോപ്പതിക്കൊപ്പം ഹോമിയോമരുന്നുകൂടി നൽകാനും അനുമതി നൽകണമെന്നാണ് ആവശ്യം.
പാർശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ എത്രയും വേഗം ആരംഭിക്കാൻ നിർദേശം നൽകണമെന്നാണ് ഡോ. രവി എം. നായർ നൽകിയ ഹർജിയിലെ മുഖ്യ ആവശ്യം. കോവിഡ് മഹാമാരി വളരെയധികം വ്യാപിച്ച ഇറ്റലിയിൽ ഹോമിയോചികിത്സ ഫലംകണ്ടതിന്റെ അവകാശവാദങ്ങളുടെ റിപ്പോർട്ടുകളും അഡ്വ. സുവിദത്ത് സുന്ദരം വഴി ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി.