ന്യൂഡൽഹി: പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വാർഷിക ആശയവിനിമയ പരിപാടിയായ ‘പരീക്ഷാ പേ ചർച്ച’ ബുധനാഴ്ച വൈകീട്ട് ഏഴിന് ഓൺലൈനായി നടക്കും. പ്രധാനമന്ത്രി തന്നയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതിനൊപ്പം ഈ വർഷത്തെ ‘പരിക്ഷ പേ ചർച്ച’യുടെ വിശദാംശങ്ങൾ വിവരിക്കുന്ന വീഡിയോയും ടാഗ് ചെയ്തിട്ടുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തിലാണ് നേരിട്ടുള്ള ആശയവിനിമയം സാധ്യമാകാത്തതെന്നും ജീവിതസ്വപ്നങ്ങളുടെ അവസാനമായിട്ടല്ല, ഒരു അവസരമായി പരീക്ഷകളെ കാണാനും അദ്ദേഹം വീഡിയോയിൽ പറയുന്നു.

ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളുമായി ആശയങ്ങൾ പങ്കുവെക്കുകയും അവർക്കു വേണ്ട ടിപ്പുകൾ പറഞ്ഞു കൊടുക്കുക എന്നതാണ് പരീക്ഷാ പേ ചർച്ചയുടെ ലക്ഷ്യം. ഒമ്പതാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പരിപാടിയിൽ പങ്കെടുക്കാം.