ന്യൂഡൽഹി: സമാനമായ വിഷയത്തിൽ കേന്ദ്രനിയമമുള്ളതിനാൽ പശ്ചിമബംഗാളിലെ ഭവന വ്യവസായ നിയന്ത്രണ നിയമം സുപ്രീംകോടതി റദ്ദാക്കി. കേന്ദ്രത്തിന്റെ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) നിയമവുമായുള്ള സാമ്യവും വൈരുധ്യവും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

അതേസമയം, ബംഗാളിലെ നിയമപ്രകാരം സുപ്രീംകോടതിവിധിക്കു മുൻപ് നൽകിയ അനുമതികൾ നിലനിൽക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് മേഖലയിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് സുപ്രീംകോടതി 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരമുപയോഗിച്ച് ഇതിന് അനുമതി നൽകിയത്.