ന്യൂഡൽഹി: ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 8603 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,46,24,360 ആയി. 99,974 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.

415 പേർകൂടി മരിച്ചതോടെ ആകെ മരണം 4,70,530 ആയി. 0.69 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. 126.53 കോടി ഡോസ് പ്രതിരോധ വാക്സിൻ ഇതുവരെ വിതരണം ചെയ്തു.