ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ പദ്ധതിയിലെ അടുത്ത ഗഡു ഒമ്പതുമുതൽ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനം. ഒമ്പതുകോടി കർഷകർക്ക് 19,000 കോടി രൂപ വിതരണം ചെയ്യും.

ഏറ്റവുമൊടുവിൽ മേയിലാണ് ഗഡു നൽകിയത്. 2019 ഫെബ്രുവരി 24-ന് തുടങ്ങിയതാണ് പദ്ധതി. വർഷത്തിൽ ആറായിരം രൂപയാണ് സഹായധനം. ഓരോ നാലുമാസം കൂടുമ്പോഴും രണ്ടായിരം രൂപവീതം നൽകും.