ന്യൂഡൽഹി: ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 42,625 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 562 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവർ 3,17,69,132 ആയി. 4,25,757 പേർ മരിച്ചു. 4,10,353 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 97.37 ശതമാനമാണ് രോഗമുക്തി നിരക്ക്. 2.31 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്ത് ഇതുവരെ 48.52 കോടി ഡോസ് വാക്സിൻ വിതരണംചെയ്തു.