മുംബൈ: പഴയകാല നടനും സംവിധായകനുമായ താരിഖ് ഷാ (58) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. എന്നാൽ, ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. മുൻകാല നടി ഷോമ ആനന്ദാണ് ഭാര്യ. മകൾ: സാറ.

മുംബൈ സെൻട്രൽ, എഹ്സാസ്, ഗുംനാം ഹൈ കൊയി തുടങ്ങിയവയാണ് താരിഖിന്റെ പ്രശസ്തമായ ചിത്രങ്ങൾ. വിനോദ് ഖന്ന, ജിതേന്ദ്ര, റീന റോയ്, അനുപം ഖേർ തുടങ്ങിയവർ അഭിനയിച്ച ജനം കുണ്ഡലി സംവിധാനം ചെയ്തത് താരിഖ് ഷായാണ്. ബഹാർ ആനെ തക്കാണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം. കാദ്വ സച്ച് എന്നൊരു ടെലിവിഷൻ ഷോയും സംവിധാനം ചെയ്തിട്ടുണ്ട്.