ഇന്ദോർ: മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.‌എ.യുടെ മകൻ കരൺ മേർവാൾ ബലാത്സംഗ വിവാദത്തിൽ. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന ഇന്ദോർ സ്വദേശിനിയുടെ പരാതിയിൽ ഇയാളുടെ പേരിൽ പോലീസ് കേസെടുത്തു. കോൺഗ്രസ് ഭാരവാഹി കൂടിയായ ഇയാളെ പോലീസ് തിരയുകയാണ്.

ഇന്ദോറിൽ ഒരു പരിപാടിക്കിടെയാണ് എം.എൽ.‌എ.യുടെ മകനെ പരിചയപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് സുഹൃത്തുക്കളായി. ഒട്ടേറേ തവണ നഗരത്തിലെ ഫ്ലാറ്റിൽ കണ്ടുമുട്ടി. വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടു. പിന്നീട് വിവാഹത്തിൽനിന്ന് കരൺ പിന്മാറിയതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.